അയോധ്യ രാമക്ഷേത്രത്തിൽ എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്നു നടൻ ഉണ്ണി മുകുന്ദൻ. അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. എന്നാലും പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയില്‍ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ? എന്ന് ഉണ്ണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
read also: റിയാസ് മൗലവി വധക്കേസ് വിധി, വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
‘അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി അക്കാര്യത്തില്‍ വിധി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയില്‍ പോകാൻ പാടില്ലെന്ന് ഉണ്ടോ? ആർക്കും അവിടെ പ്രശ്നമല്ല. മനസില്‍ വൈരാഗ്യം വെച്ച് മുന്നോട്ട് പോകണമെന്നാണോ പറയുന്നത്?
അയോധ്യയില്‍ എല്ലാവരും പോകണം. എന്തുകൊണ്ട് പോയിക്കൂട? ഞാൻ മനസിലാക്കുന്നത് അനുസരിച്ച് സിഎഎ മുസ്ലീം വിരുദ്ധമല്ലല്ലോ. പാക്കിസ്ഥാനില്‍ നിന്ന് വരുന്ന മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലല്ലോ, ഹിന്ദുക്കളല്ലേ ന്യൂനപക്ഷം’, – ഉണ്ണി മുകുന്ദൻ പറഞ്ഞു.
Post Your Comments