ഈസ്റ്റർ ദിനത്തിൽ മുഴുവൻ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ സർക്കാർ. ഇതോടെ, ഈസ്റ്ററിന് നൽകുന്ന ഔദ്യോഗിക അവധിയാണ് പിൻവലിച്ചിരിക്കുന്നത്. സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, ഈസ്റ്റർ ദിനമായ മാർച്ച് 31ന് സർക്കാർ ഓഫീസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ദിനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാർച്ച് 30 ശനിയാഴ്ചയും, 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളിലും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. ക്രൈസ്തവ വിശ്വാസപ്രകാരം പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഈസ്റ്റർ. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കൽ ദിനമാണ് ഓരോ ഈസ്റ്ററും. ഈ സാഹചര്യത്തിൽ ഈസ്റ്റർ ദിവസം പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Also Read: ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു
Post Your Comments