ഇറ്റാനഗർ: വോട്ടെണ്ണലിനു മുൻപ് തന്നെ അരുണാചൽ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ അഞ്ചിടത്താണ് ബിജെപി സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 5 പേർക്ക് സംസ്ഥാനത്ത് എതിർ സ്ഥാനാർത്ഥികൾ ഇല്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. നിലവിൽ, 5 ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം സുനിശ്ചിതമായത്.
5 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർത്ഥികളെ നിർത്തിയില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കിൽ, ഇവരെ വിജയികളായി പ്രഖ്യാപിക്കും. നിലവിലെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു മുക്തോ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. അരുണാചൽ പ്രദേശിൽ ആകെ 60 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വൻ ഭൂരിപക്ഷം നേടി ബിജെപി സർക്കാരാണ് അധികാരത്തിൽ എത്തിയത്.
Also Read: സംസ്ഥാനം ചുട്ടുപൊള്ളുന്നു! ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
Post Your Comments