പ്രളയസഹായമായി ആവശ്യപ്പെട്ടത് 37,000കോടി, അത് തന്നില്ലെന്ന് സ്റ്റാലിൻ: കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക്

ചെന്നൈ: പ്രളയസഹായം നിഷേധിച്ചതിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വടക്കൻ തമിഴ്നാട്ടിലും തെക്കൻ ജില്ലകളിലും ഉണ്ടായ പ്രളയത്തിന് ശേഷം, 37,000 കോടി രൂപയുടെ പാക്കേജ് തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഒരു പൈസ പോലും തന്നില്ലെന്നാണ് ഡിഎംകെയുടെ ആക്ഷേപം.

തമിഴ്നാടിനോട് ബിജെപിക്ക് ഇത്ര വെറുപ്പ് എന്തുകൊണ്ടെന്നും സ്റ്റാലിൻ ചോദിച്ചു. തൂത്തുക്കുടിയിലെ പ്രചാരണ യോഗത്തിലായിരുന്നു പരാമർശം.ബില്ലുകൾ തടഞ്ഞു വച്ചപ്പോഴും, കെ. പൊന്മുടിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചപ്പോഴും ഗവർണർക്കെതിരെ നിയമപോരാട്ടത്തിലൂടെ ജയം നേടിയത് ഇവിടെയും ആവർത്തിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

Share
Leave a Comment