തിരുവനന്തപുരം: എട്ട് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകന് 16 വർഷം കഠിന തടവും 60,000 രൂപ പിഴയും. നെടുമങ്ങാട് സ്വദേശി മുഹമ്മദ് തൗഫീഖിനെയാണ് (27) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
ജഡ്ജി എസ് രമേഷ് കുമാറിന്റേതായിരുന്നു വിധി. പിഴ തുകയില്‍ 50,000 രൂപ അതിജീവിതയ്‌ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
read also: ഗന്ധം നഷ്ടപ്പെടല്‍, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ
2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ പഠിക്കാനെത്തിയ എട്ട് വയസുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പീഡനവിവരം മറ്റാരോടും പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments