Latest NewsIndia

1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ ഭീകരനെ മോചിപ്പിക്കാൻ ഖാലിസ്ഥാനുമായി ധാരണ: കെജ്രിവാൾ കൈപ്പറ്റിയത് 134 കോടി

ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്ന് ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചു.2014നും 2022നുമിടയില്‍ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 133.54 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇയാൾ ആരോപിച്ചു.

1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍. ഒൻപത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യന്‍ വംശജനായ ഇയാൾക്ക് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ പൗരത്വവുമുണ്ട്. ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാൾ. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് ഗുര്‍പത്‌വന്ത് സിംഗ്.

2014ല്‍ കെജ്രിവാളും ഖലിസ്ഥാന്‍ അനുകൂല നേതാക്കളും ന്യൂയോര്‍ക്കിലെ റിച്ച്മൗണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഭുള്ളറെ വിട്ടയയ്ക്കുന്നതിന് പകരമായി കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നുമാണ് പന്നൂന്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് കെജ്‌രിവാളും അദ്ദേഹത്തിൻ്റെ പാർട്ടിയും ഫണ്ട് സ്വീകരിച്ചതായി പന്നൂൻ ആരോപിക്കുന്നത് ഇതാദ്യമല്ല. ജനുവരിയിൽ, കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് 6 മില്യൺ ഡോളർ സംഭാവനയായി സ്വീകരിച്ചതായി അദ്ദേഹം പ്രസ്താവിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button