തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിലും കേരളത്തിലെ താപനില ക്രമാതീതമായി ഉയരുന്നതാണ്. ഇന്ന് 10 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലാണ്.
തൃശ്ശൂർ ജില്ലയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. താപനില ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments