KeralaLatest NewsNews

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം: സംഭവം കേരളത്തില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ അമ്പലത്തുകരയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റത്. സ്‌കൂളില്‍ നടന്ന ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. മഡികൈ സ്‌കൂളിലാണ് ഹോളി ദിവസം സംഭവമുണ്ടായത്. ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Read Also: സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെ ഓൾ പാസ് തുടരും, പരീക്ഷാ മൂല്യനിർണയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം

ആക്രമണത്തില്‍ പരിക്കേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് നിവേദിനെ മര്‍ദ്ദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കൊമേഴ്സ് ഡിപ്പാര്‍ട്‌മെന്റിലെ നാല് വിദ്യാര്‍ത്ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button