PoliticsLatest NewsNews

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു, പ്രധാനമന്ത്രിയുടെ വസതി വളയാൻ ആഹ്വാനമിട്ട് ആം ആദ്മി പാർട്ടി

മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല

ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധം നടത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. അതേസമയം, മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ, അനുമതിയില്ലാതെ മാർച്ച് നടത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചർ ക്യാമ്പയിനുമായും പാർട്ടി രംഗത്ത് എത്തിയിട്ടുണ്ട്. മോദി കാ സബ്സാ ബടാ ഡർ കെജ്‌രിവാൾ എന്ന ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയിട്ടുള്ളത്. നിലവിൽ, കെജ്‌രിവാൾ ഇഡിയുടെ കസ്റ്റഡിയിലാണ്.

Also Read: ജസ്ന തിരോധാനക്കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും; സിബിഐ വിശദീകരണം നിർണായകം

shortlink

Related Articles

Post Your Comments

Related Articles


Back to top button