Latest NewsKeralaNews

ഏകസിവില്‍ കോഡ്,കേന്ദ്രത്തെ ഒറ്റപ്പെടുത്താന്‍ ക്രൈസ്ത വിഭാഗങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ഏകസിവില്‍ കോഡ് നിയമം സംബന്ധിച്ച് കേന്ദ്രത്തെ ഒറ്റപ്പെടുത്താന്‍ ക്രൈസ്ത വിഭാഗങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏക സിവില്‍കോഡിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിക്ക് നേരെ 22 കാരന്റെ ആക്രമണം, യുവതിയെ കുത്തിവീഴ്ത്തി

ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തെ മാത്രമല്ല, എല്ലാ ന്യൂനപക്ഷവിഭാഗങ്ങളേയും കൈകാര്യംചെയ്യുന്ന ഒന്നായി ആര്‍എസ്എസ് മാറുന്നുവെന്ന് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞുവെന്നാണ് സത്യദീപത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായി ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലി കണ്ണൂര്‍ കലക്ടറേറ്റ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഏകസിവില്‍ കോഡ് മുസ്ലിമിനെതിരെയുള്ളത് മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെയുള്ള ഒന്നാണ്. പലരീതിയിലുള്ള വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. അതുമുഴുവന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഏക സിവില്‍കോഡിലൂടെ നടത്തുന്നതെന്ന് സത്യദീപം ശരിയായ രീതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു’, പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button