ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യാ സഖ്യം. അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ സഖ്യത്തിന്റെ വന്‍ റാലി സംഘടിപ്പിക്കുമെന്ന് മുന്നണി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
അതേസമയം പ്രധാനമന്ത്രിയുടേത് ഏകാധിപത്യമെന്നും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമമെന്നും ഇന്ത്യ മുന്നണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും മുന്നണി ആരോപിച്ചു.
മാര്‍ച്ച് 28വരെ കെജ്‌രിവാള്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികളായ എഎപിയും കോണ്‍ഗ്രസും റാലി പ്രഖ്യാപിച്ചു.
മാര്‍ച്ച് 31ലെ മഹാറാലി രാഷ്ട്രീയമായിരിക്കില്ല, രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമാണെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി പറഞ്ഞു.
Post Your Comments