Latest NewsKeralaNews

പൗരത്വ നിയമഭേദഗതി: കത്തോലിക്കാ സഭയുടെ മുഖപത്രത്തില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം

കോട്ടയം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയുടെ മുഖപത്രം. ഏകീകൃത സിവില്‍ കോഡ് വിഷയത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് സത്യദീപം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

Read Also: പ്രകാശ് ജാവദേക്കറുമായുള്ള ചിത്രം പുറത്തായത് ബന്ധുക്കളില്‍ നിന്ന്, താനൊരിക്കലും സിപിഎം വിടില്ല: എസ് രാജേന്ദ്രന്‍

‘ഏകത്വമോ ഏകാധിപത്യമോ’ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപം കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയിരിക്കുന്നത്.

‘ഏക വ്യക്തി നിയമ ബില്‍ ഉത്തരാഖണ്ഡ് നിയമസഭ ഈയിടെ പാസാക്കി രാഷ്ട്രപതി അന്തിമ അംഗീകാരം നല്‍കിയതോടെ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാകുന്നു എന്ന് ഉറപ്പായി. മതാധിഷ്ഠിത ദേശീയത ഏറെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തില്‍ ഭൂരി പക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ്’, കത്തോലിക്കാ സഭയുടെ മുഖപത്രത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button