ThiruvananthapuramKeralaNattuvarthaLatest NewsNews

പന്നിക്കുവെച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്

വീട് വരെ ബൈക്ക് പോകാത്തതിനാല്‍ റോഡിൻ്റെ ഭാഗത്തായി നിർത്തി

തിരുവനന്തപുരം: പന്നിക്കായി വെച്ചിരുന്ന കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന അരുണ്‍( 35) ആണ് മരിച്ചത്.

read also: സുനിത അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ്, എഎപിയും കോണ്‍ഗ്രസും അഴിമതിക്കാര്‍: വിമർശനവുമായി ബിജെപി

ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീൻ പിടിച്ച്‌ മടങ്ങിവരവേ ഞായാറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. വീട് വരെ ബൈക്ക് പോകാത്തതിനാല്‍ റോഡിൻ്റെ ഭാഗത്തായി നിർത്തി. അവിടെ മരം ഒടിഞ്ഞ് വീണതിനാല്‍ മറ്റുള്ളവരെ ഇറക്കിയശേഷം കയറ്റം കയറി ബൈക്ക് വെയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ആബുലൻസ് സൗകര്യം ഇല്ലാത്തതിനാല്‍ രണ്ട് മണിക്കൂർ കഴിഞ്ഞാണ് കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ണിയെ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയാൻ കഴിയൂവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button