Latest NewsIndiaNews

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രന്‍ മത്സരിക്കും, നടി കങ്കണ റണാവത്തും മത്സരത്തിന്

ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Read Also: കെജ്‌രിവാള്‍ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജം: ബിജെപി

നടി കങ്കണ റണാവത്ത് മണ്ഡിയില്‍ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുല്‍ത്തന്‍പൂരിലെ സ്ഥാനാര്‍ത്ഥിയാണ്. ഇന്ന് ബിജെപിയില്‍ ചേര്‍ന്ന നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്ര സ്ഥാനാര്‍ഥി. അതുല്‍ ഗാര്‍ഗ് ഗാസ്യാബാദില്‍ നിന്നും ജിതിന്‍ പ്രസാദ പീലിബിത്തില്‍ നിന്നും ജനവിധി തേടും. ജാര്‍ഖണ്ഡിലെ ധൂംകയില്‍ സിത സോറന്‍, സമ്പല്‍പുരില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തിരുപ്പതിയില്‍ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാര്‍ത്ഥികളാണ്. അഞ്ചാംഘട്ടത്തില്‍ 111 സ്ഥാനാര്‍ഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.

ബിജെപിയിലേക്ക് തിരിച്ചെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബെലഗാവിയില്‍ മത്സരിക്കും. കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ബീഹാറിലെ ഉജ്യര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നു. സബിത് പത്ര പുരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി.

ബീഹാറില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സഞ്ജയ് ജയ്വാള്‍ പശ്ചിം ചെമ്പാരനിലും കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംഗ് പൂര്‍വി ചമ്പാരനിലും മത്സരിക്കും.

മുന്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി – സരണ്‍, കേന്ദ്ര മന്ത്രി നിത്യാനന്ത റായ് – ഉജിയാര്‍ പൂര്‍, കേന്ദ്ര മന്ത്രി ഗിരിരാജ സിംഗ്- ബേഗുസരായി, പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് എന്നിവരും മത്സരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button