Latest NewsNewsIndia

കെജ്‌രിവാള്‍ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജം: ബിജെപി

ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി കസ്റ്റഡിയിലിരിക്കുന്ന കെജ്‌രിവാള്‍ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബിജെപിയുടെ ആരോപണം. ജലവിഭവ വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് നല്‍കിയ കത്താണ് വിവാദമായിരിക്കുന്നത്. ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി മജീന്ദര്‍ സിങ് സര്‍സ ആരോപിച്ചു.

Read Also: ഈനാംപേച്ചി, തേള്‍, നീരാളി ഇതെല്ലാം സിപിഎമ്മിന് ഉചിതമായ ചിഹ്നങ്ങള്‍: പരിഹസിച്ച് എംഎം ഹസന്‍

കത്ത് കെട്ടിച്ചമച്ചതാണെന്നും ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും മജീന്ദര്‍ സിങ് സര്‍സ ആരോപിച്ചു. നടക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഉത്തരവിറക്കുക എന്ന് ചോദിച്ച സര്‍സ, സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇഡി കസ്റ്റഡിയിലിരുന്ന് ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുമെന്നും അതിഷി അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button