ബെംഗളൂരു: കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂന്ന് പേരും മംഗളൂരുവിലെ ബെല്‍ത്തങ്ങാടി സ്വദേശികളാണെന്ന് പോലീസ്. ജില്ലാ ആസ്ഥാനമായ തുമകുരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുച്ചാങ്കി ഗ്രാമത്തിലെ തടാകത്തറയില്‍ കത്തിക്കരിഞ്ഞ കാറിലാണ് മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തിയത്.
അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇതിന് പിന്നിലുള്ള സംഘത്തെ പിടികൂടുമെന്നും തുമകുരു പോലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. കര്‍ണാടകയിലെ മംഗളൂരു ജില്ലയിലെ ബെല്‍ത്തങ്ങാടി താലൂക്കില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്, ഉടന്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും എസ്പി പിടിഐയോട് പറഞ്ഞു.
നിധി വില്‍ക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ മൂവരെയും കബളിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി മൃതദേഹം തുമകുരുവില്‍ കൊണ്ടുവന്ന് കത്തിച്ചതാകാമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Post Your Comments