തിരുവനന്തപുരം: വിഴിഞ്ഞം ടിപ്പർ അപകടത്തിൽ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന് കല്ല് പതിച്ചതിനെ തുടർന്നാണ് ബിഡിഎസ് വിദ്യാർത്ഥിയും, മുക്കോല സ്വദേശിയുമായ അനന്തു മരിച്ചത്. അനന്തുവിന്റെ കുടുംബത്തെ നേരിട്ട് കണ്ടാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 19-നാണ് അനന്തു മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അനന്തുവിന്റെ തലയിലേക്ക് കല്ല് തെറിച്ചുവീണത്. അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു.
അനന്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ധനസഹായം നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു.
Also Read: രാജ്യത്ത് സവാള കയറ്റുമതി നിരോധനം തുടരും, ഉത്തരവിറക്കി കേന്ദ്രസർക്കാർ
Post Your Comments