പാലക്കാട്: മദ്യ ലഹരിയില്‍ സർവ്വീസ് നടത്തിയ രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. പാലക്കാട് ഗുരുവായൂർ റൂട്ടില്‍ സർവ്വീസ് നടത്തുന്ന ലക്ഷ്മി, ശ്രീകൃഷ്ണ എന്നീ ബസുകളാണ് കുന്നംകുളത്ത് വച്ച് പോലീസ് പിടിച്ചെടുത്തത്.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ബസിലെ ഡ്രൈവർമാരായ പാലക്കാട് സ്വദേശി മുരളി കൃഷ്ണ, തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Leave a Comment