രാജ്യത്ത് സവാള കയറ്റുമതി നിരോധനം തുടരും, ഉത്തരവിറക്കി കേന്ദ്രസർക്കാർ

സവാളയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്

രാജ്യത്ത് സവാളയുടെ കയറ്റുമതി നിരോധനം തുടരുമെന്ന് കേന്ദ്രസർക്കാർ. നേരത്തെ മാർച്ച് 31 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സവാളയുടെ കയറ്റുമതിയിൽ നിരോധനം ഉണ്ടാകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെയും, വില പിടിച്ചുനിർത്തുന്നതിന്റെയും ഭാഗമായാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സവാളയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. 2023 ഡിസംബർ 8-നാണ് കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നിരോധനം നിലനിൽക്കുന്നതിനിടയിലും നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. മാർച്ച് മാസം ആദ്യ വാരമാണ് യുഎയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചത്. യുഎഇയിലേക്ക് ഉടൻ തന്നെ 14,400 ടൺ സവാള കയറ്റുമതി ചെയ്യുന്നതാണ്.

Also Read: കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട, ഒളിപ്പിച്ചത് ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ

Share
Leave a Comment