ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്. മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.
Read Also: സത്യഭാമ കലാമണ്ഡലത്തിൽ എത്തിപ്പെട്ടത് സി.പി.എമ്മിന്റെ പിൻവാതിൽ നിയമനത്തിലൂടെ?
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആദ്യം ഹര്‍ജിക്കാര്യം ഉന്നയിച്ചത്. ഡല്‍ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയില്‍ ഒരു പ്രത്യേക ബെഞ്ച് ചേരുന്നുണ്ടെന്നും ഈ ബെഞ്ചിനു മുന്നില്‍ വിഷയം ഉന്നയിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഈ പ്രത്യേക ബെഞ്ചിനു മുന്നില്‍ വിഷയം ഉന്നയിക്കാനെത്തി. എന്നാല്‍ കെ കവിതയുടെ വിഷയം പരിഗണിച്ച ബെഞ്ച് പിരിയാന്‍ തുടങ്ങുകയായിരുന്നു. ജസ്റ്റിസുമാരായ എം എം സുന്ദരേശും സഞ്ജീവ് ഖന്നയും മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്.
അരവിന്ദ് കെജ്‌രിവാളിന്റേത് റിട്ട് ഹര്‍ജിയാണെന്നും മൂന്നംഗ ബെഞ്ചിനേ ഇത് പരിഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു. വീണ്ടും ഇതേ വിഷയം ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കുമെന്നും ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
Post Your Comments