കോഴിക്കോട്: ജാതിയും നിറവും നോക്കി കലയെ അളക്കുന്നത് ശരിയല്ലെന്ന് പി.സി ജോര്‍ജ്. ‘ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്കറിയില്ല. കാരണം ഞാനൊരു കലാകാരനല്ല. പക്ഷേ ഒന്നറിയാം സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കിയും ജാതിയോ നിറമോ നോക്കിയും കലയെ അളക്കരുത്’, പി.സി ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
read also: പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഭൂട്ടാന് രാജാവ്
‘സിനിമാ താരം വിനീതിനെ പോലെ നൃത്തം ചെയ്യാന്‍ നര്‍ത്തകിമാര്‍ക്ക് പോലും സാധിച്ചെന്ന് വരില്ല. വിധികര്‍ത്താക്കളുടെ മുന്നിലേക്ക് രണ്ട് നിറത്തിലുള്ളവരും മത്സരിക്കാന്‍ എത്തിയേക്കും. വെളുത്തകുട്ടിയോട് ആഭിമുഖ്യം ഇക്കൂട്ടര്‍ക്ക് തോന്നിയേക്കാം. ഇത് മറികടക്കാന്‍ മേക്കപ്പ് ഇട്ടാല്‍ മതി’, പി.സി.ജോര്‍ജ് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണന് നേരെ സത്യഭാമ നടത്തിയ വംശീയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ ജൂനിയര്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കാന്‍ യോജിച്ചവരല്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാര്ക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമര്‍ശം. പേരെടുത്ത് പറയാതെയുള്ള ഈ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ നിരവധി പേരാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായെത്തിയത്.
Post Your Comments