KozhikodeNattuvarthaLatest NewsKeralaNews

ഭാ​ര്യ​യ്ക്കും കു​ട്ടി​യ്ക്കു​മൊ​പ്പം കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താൻ ശ്രമം:കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി അറസ്റ്റിൽ

5.7 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍ ​നി​ന്ന് പി​ടി​ച്ചെടുത്ത​ത്

കോ​ഴി​ക്കോ​ട്: കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പിടിയിൽ. ടി.​എ​ച്ച്.​റി​യാ​സ് ആണ് പി​ടി​യിലായത്. നീ​ലേ​ശ്വ​രം പൊലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : 2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സിൽ പരിശീലനം നൽകും: പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 8 ന്

ഇ​യാ​ളു​ടെ ഭാ​ര്യ സു​മ​യ്യ​യേ​യും പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 5.7 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍ ​നി​ന്ന് പി​ടി​ച്ചെടുത്ത​ത്. കൊ​ല​പാ​ത​കം, മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ റി​യാ​സെന്ന് പൊലീസ് പറഞ്ഞു.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ഗോ​വ, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 50ല്‍ ​അ​ധി​കം കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button