Latest NewsNewsLife Style

മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാമത് ഈ സംസ്ഥാനം, കൗതുക കണക്കുകൾ ഇങ്ങനെ

ജനസംഖ്യയുടെ 97.35 ശതമാനം ആളുകളാണ് കേരളത്തിൽ മത്സ്യം കഴിക്കുന്നത്

മലയാളികൾക്ക് ചോറിനോടൊപ്പം കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ളത് മത്സ്യവിഭവങ്ങളാണെന്ന് കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടതാണ്. ഇപ്പോഴിതാ മലയാളികളുടെ ഈ ശീലം ദേശീയ തലത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. വേൾഡ് ഫിഷ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് മത്സ്യപ്രേമികളെ കുറിച്ചുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേരളത്തിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഗോവ 36.2 ശതമാനം, പശ്ചിമ ബംഗാള്‍ 21.90 ശതമാനം, മണിപ്പൂര്‍ 19.70 ശതമാനം, അസം 13.10 ശതമാനം, ത്രിപുര 11.50 ശതമാനം എന്നിങ്ങനെയാണ് കൂടുതൽ മത്സ്യ ഉപഭോഗമുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുന്നവർ ത്രിപുരയിലാണ് ഉള്ളത്. ഇവിടെ ആകെ ജനസംഖ്യയുടെ 99.35 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഇക്കാര്യത്തിൽ കേരളം എട്ടാം സ്ഥാനത്താണ്. ജനസംഖ്യയുടെ 97.35 ശതമാനം ആളുകളാണ് കേരളത്തിൽ മത്സ്യം കഴിക്കുന്നത്. 2005 മുതൽ 2021 വരെയുള്ള കാലയളവിലെ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ദേശീയതലത്തിൽ പുരുഷന്മാരുടെ ജനസംഖ്യയുടെ 78.6 ശതമാനം ആളുകളും മത്സ്യം കഴിക്കുന്നവരാണ്. എന്നാൽ, വനിതകളിൽ 65.6 ശതമാനം പേർ മാത്രമേ മത്സ്യം കഴിക്കുന്നുള്ളൂ.

Also Read: കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: ഗർഭിണിക്കും ഭർത്താവിനും അയൽവാസിയുടെ കത്തിക്കുത്തിൽ പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button