MollywoodLatest NewsKeralaNewsEntertainment

ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി

ആർ.എല്‍.വി രാമകൃഷ്ണനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ മണികണ്ഠന്റെ പ്രതികരണം

കോഴിക്കോട്: സത്യഭാമ നടത്തിയ അധിക്ഷേപത്തില്‍ ആർ.എല്‍.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി നടൻ മണികണ്ഠൻ ആചാരി. ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചുവളർന്നവരാണ്. പാടുകയും ആടുകയും അഭിനയിക്കുകയുമെല്ലാം ചെയ്യും. കാണാൻ താല്‍പര്യമുള്ള, നല്ല മനസുള്ളവർ കണ്ടോളുമെന്നും നടൻ പറഞ്ഞു.

read also: ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്: സത്യഭാമയ്‌ക്കെതിരെ നടി സ്നേഹ ശ്രീകുമാര്‍

ആർ.എല്‍.വി രാമകൃഷ്ണനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ മണികണ്ഠന്റെ പ്രതികരണം. സത്യഭാമയ്‌ക്കൊരു മറുപടി എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. ”ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചുവളർന്നവർ. ഞങ്ങള്‍ കലാകാരന്മാരാണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും, പാടും, അഭിനയിക്കും. കാണാൻ താത്പര്യമുള്ളവർ, നല്ല മനസ്സുള്ളവർ കണ്ടോളും. ആരൊക്കെ, എന്തൊക്കെ ചെയ്യണമെന്നു നിങ്ങള്‍ വീട്ടിലിരുന്നു തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.”-താരം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button