KeralaLatest NewsNewsIndia

ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം

ഇന്ത്യയിലെ ജനങ്ങൾ ഈ ഗൂഢാലോചനയെ എതിർത്ത് തോൽപ്പിക്കുമെന്നും സി പി എം

ദൽഹി : മദ്യ നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ ബി ജെ പിയെ വെല്ലുവിളിച്ച് രംഗത്തെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ വെല്ലുവിളി. മോദിയും ബി ജെ പിയും പരാജയഭീതിയിൽ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഡ്യം വർധിപ്പിക്കുമെന്നും അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.

read also: രാത്രി വാദം കേൾക്കില്ല, ഒരാഴ്ചത്തേയ്ക്ക് സുപ്രീം കോടതി അടയ്ക്കുന്നു!! അരവിന്ദ് കെജ്രിവാൾ കുരുക്കിലോ

അന്വേഷണ ഏജൻസികളെ പരസ്യമായി തന്നെ ബി ജെ പി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് കെജ്രിവാളിന്റെ അറസ്റ്റെന്ന് സിപിഎം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ഈ നടപടി രാജ്യത്തിന് തന്നെ നാണക്കേടാണ്. ഇന്ത്യയിലെ ജനങ്ങൾ ഈ ഗൂഢാലോചനയെ എതിർത്ത് തോൽപ്പിക്കുമെന്നും സി പി എം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button