Latest NewsNewsIndia

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ ആരോഗ്യമന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ്

ചെന്നൈ: എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ സി വിജയഭാസ്‌കറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചെന്നൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

Read Also; ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി ആര്‍ ബിന്ദു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിന്നുള്ള അതിശക്തനായ നേതാവാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ വിജയഭാസ്‌കര്‍. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ 2022 ല്‍ സംസ്ഥാന വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് ഇഡി നടപടി. ഗുട്ക അഴിമതിക്കേസില്‍ സിബിഐ നടപടിയും വിജയഭാസ്‌കര്‍ നേരിടുന്നുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ജി-സ്‌ക്വയറിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. ചെന്നൈ നഗരത്തിലും പരിസരത്തുമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രണ്ട് കേസുകളിലുമായി 25 ഓളം സ്ഥലങ്ങളില്‍ പരിശോധന നടക്കുണ്ടെന്നാണ് വിവരം.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button