രാജ്യത്തെ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം, മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2024-25 അധ്യായന വർഷം മുതൽ പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിലാകും. പാഠ്യപദ്ധതി പരിഷ്കരിച്ചതിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ കത്ത് അയച്ചിട്ടുണ്ട്.
പാഠ്യപദ്ധതി മാറുന്നതിനാൽ ടൈംടേബിളുകളും അനുസൃതമായി മാറ്റണമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യായന വർഷത്തിലേക്കുള്ള പരിഷ്കരിച്ച പുസ്തകങ്ങൾ ഉടൻ തന്നെ സ്കൂളുകളിലേക്ക് എത്തിക്കുന്നതാണ്. സമഗ്രമായ പഠനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. കല, ശാരീരികവിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യവിദ്യാഭ്യാസം, ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതിവിദ്യാഭ്യാസം, സാമൂഹിക ശാസ്ത്രം എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
Post Your Comments