ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ തീയതി പുതുക്കി നിശ്ചയിച്ചു. പ്രിലിമിനറി പരീക്ഷയുടെ തീയതിയാണ് മാറ്റിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ മെയ് 26നാണ് പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം, ജൂൺ 16നാണ് പ്രിലിമിനറി പരീക്ഷ നടക്കുക. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
മെയിൻ പരീക്ഷയുടെ തീയതികളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സെപ്റ്റംബർ 20 മുതൽ അഞ്ച് ദിവസങ്ങളിലായാണ് സിവിൽ സർവീസ് മെയിൽ പരീക്ഷ നടക്കുന്നത്. പ്രിലമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാൻ കഴിയുന്നതാണ്. പ്രിലമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുക.
Also Read: ഇന്ത്യയിലെ ആദ്യ ബുള്ളെറ്റ് ട്രെയിൻ രണ്ടുവർഷത്തിനുള്ളിൽ പുറത്തിറങ്ങും: അശ്വിനി വൈഷ്ണവ്
Post Your Comments