
വയനാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കലാഭവൻ സോബി ജോർജ് പിടിയില്‍. സ്വിറ്റ്‌സർലൻഡില്‍ ഉയർന്ന ജോലി വാങ്ങി തരാമെന്ന് പറഞ്ഞു പുല്‍പ്പള്ളി സ്വദേശിനിയില്‍ നിന്നും മൂന്ന് ലക്ഷത്തോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയിൽ വയനാട്ടില്‍ മാത്രം ആറോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. രണ്ട് വർഷം മുമ്പ് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് വർഷം തടവും 10,000 രൂപ പിഴയും സോബിക്ക് ശിക്ഷ വിധിച്ചിരുന്നു.
Post Your Comments