ന്യൂഡല്‍ഹി: ഇന്ത്യൻ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിയെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രണബ് മുഖര്‍ജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സാഹയത്തോടെ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
2012 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലാണ് പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി സ്ഥാനത്ത് ഇരുന്നത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലം നിരീക്ഷണത്തില്‍ പോകണമെന്നും പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
Post Your Comments