KeralaLatest NewsNews

ശബരിമല: ഉത്സവം അഞ്ചാം ദിവസത്തിലേക്ക്, വിളക്കെഴുന്നള്ളിപ്പിന് ഇന്ന് തുടക്കമാകും

ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് അയ്യപ്പസ്വാമിയുടെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഉത്സവത്തിന്റെ അഞ്ചാം ദിനമാണ് ഇന്ന്. രാത്രി നടക്കുന്ന ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് ഇന്ന് വിളക്കെഴുന്നള്ളിപ്പ് ഉണ്ടാവുക. ഉത്സവ ബലി, ശ്രീഭൂതബലി എന്നിവയുടെ താന്ത്രിക കർമ്മങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പസ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുക.

ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് നടക്കുന്ന എഴുന്നള്ളിപ്പിൽ വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പ് ഏറ്റുക. അതേസമയം, ഇന്നലെ സന്നിധാനത്ത് ഉത്സവ ബലിയാണ് നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മൂല ബിംബത്തിന്റെ ചൈതന്യത്തെ ശ്രീബലിലേക്ക് ആവാഹിച്ചു. മേൽശാന്തി പി.എൻ മഹേഷ് ശ്രീബലി വിഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവ ബലികർമ്മങ്ങൾക്കായി ദേവനെ പുറത്തെഴുന്നള്ളിക്കുകയായിരുന്നു. തുടർന്ന് ഇന്ദ്രാദി ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് നാല് പ്രദക്ഷിണം പൂർത്തിയാക്കി.

Also Read: ബീഹാറിൽ ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു: അപകടത്തിൽപ്പെട്ടത് സൈനികർ സഞ്ചരിച്ച പ്രത്യേക ട്രെയിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button