ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19-നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 17 സംസ്ഥാനങ്ങളിലും, 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ സീറ്റുകളാണ് ജനവിധി കാത്തിരിക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക മാർച്ച് 27നാണ് സമർപ്പിക്കേണ്ടത്. മാർച്ച് 28ന് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ആദ്യ ഘട്ടത്തിൽ തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും, രാജസ്ഥാനിലെ 12 സീറ്റുകളിലും, ഉത്തർപ്രദേശിലെ എട്ട് സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര 5 സീറ്റുകൾ വീതം, ബിഹാർ- 4, പശ്ചിമ ബംഗാൾ- 3, അരുണാചൽ പ്രദേശ്, മേഘാലയ-2 വീതം, ലക്ഷദ്വീപ്, പുതുച്ചേരി, മണിപ്പൂർ, ജമ്മുകശ്മീർ, ഛത്തീസ്ഗഡ്, മിസോറം, നാഗലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഒന്ന് വീതം സീറ്റുകളിലും അന്നേദിവസം തിരഞ്ഞെടുപ്പ് നടക്കും.
Post Your Comments