KeralaLatest NewsNews

കെഎസ്ആർടിസി ലോ ഫ്ളോർ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി: യാത്രക്കാരിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ലോ ഫ്ളോർ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. ബാലരാമപുരം ബസ്റ്റോപ്പിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ചാവടിനട സ്വദേശിയായ ഉഷയുടെ കാലിലൂടെയാണ് ചക്രം കയറിയിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല: കേരള ജനത ഒറ്റക്കെട്ടായി എതിർക്കുമെന്ന് രമേശ് ചെന്നിത്തല

ചാവടിനടയിൽനിന്നും ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ഉഷ. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്. ഉഷ യാത്ര ചെയ്തിരുന്ന ബസിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് ഉഷയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബാലരാമപുരം പോലീസ് അറിയിച്ചു.

Read Also: അന്‍ഷികയുടെ ആത്മഹത്യ, യുവതിയുടെ ബന്ധുക്കള്‍ വീടിന് തീയിട്ടു: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വെന്തുമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button