ഡല്‍ഹി: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ തീയ്ക്കുള്ളില്‍ പെട്ട് വെന്തുമരിച്ചു.
ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ അന്‍ഷിക കേശര്‍വാനിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അന്‍ഷികയുടെ ബന്ധുക്കള്‍ യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ചു. വഴക്ക് രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ വീടിന് തീയിടുകയായിരുന്നു.
തീയണച്ചതിന് ശേഷമാണ് ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ രാജേന്ദ്ര കേശര്‍വാനി, അമ്മ ശോഭാ ദേവി എന്നിവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രി 11 മണിയോടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി തങ്ങള്‍ക്ക് ഫോണ്‍ വന്നതായി പ്രയാഗ്രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഭുക്കര്‍ പറഞ്ഞു. ‘പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്ന കാഴ്ചയാണ് കണ്ടത്. തര്‍ക്കത്തിനിടെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടിനു തീയിടുകയായിരുന്നു’, പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Post Your Comments