പാലക്കാട്: ആർഎസ്എസ് നേതാവ് എ. ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നിരോധിത തീവ്രവാദ സംഘടനായ പിഎഫ്ഐ നേതാവ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. എൻഐഎ നടത്തിയ അന്വേഷണത്തിൽ കൊല്ലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ അറിയിച്ചു. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2022 ഏപ്രിൽ 16-നാണ് പോപ്പുലർഫ്രണ്ട് ഭീകരസംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായ സംഭവങ്ങളിൽ ഒരു കേസ് ഇതായിരുന്നു എന്നാണ് സൂചന. പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിൽ ആക്രമണം നടത്തിയത്.
Post Your Comments