KeralaLatest NewsNews

‘കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം’ : ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയ്ക്ക് വോട്ടഭ്യര്‍ഥിച്ച്‌ കലാമണ്ഡലം ഗോപി

മന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നു അറിയാവുന്ന മഹത് വ്യക്തികളാണ് നിങ്ങള്‍

തൃശൂർ: നടനും തൃശൂർ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുമായുള്ള വിവാദത്തിനു പിന്നാലെ ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ച്‌ കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാധാകൃഷ്ണനു വോട്ട് ചെയ്യണമെന്നു ആലത്തൂരിലെ വോട്ടർമാരോടു അഭ്യർഥിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘നമ്മുടെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നു സ്ഥാനാർഥിയായി നില്‍ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നു അറിയാവുന്ന മഹത് വ്യക്തികളാണ് നിങ്ങള്‍ എല്ലാവരും. ആലത്തൂരിലെ മഹാ പ്രതിഭകളായ ആളുകളോടു ഇതൊന്നും പറയേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അറിയാം. അലാത്തൂരിലെ നമ്മളെല്ലാവരും കൂടി അദ്ദേഹത്തിനെ ഉന്നത വിജയത്തിലേക്ക് എത്തിക്കണം എന്നു അഭ്യാർഥിക്കുന്നു.’

read also: ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെ, മുറിയില്‍ പൂട്ടിയിട്ടു: ശാലുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി സജി

‘ഞാൻ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുന്ന കാലത്തു തന്നെ അദ്ദേഹം കലാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്നു വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിലെ ഓരോരോ പ്രവർത്തനങ്ങളും മുന്നിട്ടു നിന്നു ഉത്സാഹിച്ചു ചെയ്യുമായിരുന്നു. അന്നും ഇന്നും ഞങ്ങള്‍ അങ്ങേയറ്റത്തെ സുഹൃത്തുക്കളാണ്. എന്നും അങ്ങനെയാണ് പ്രവർത്തിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചും പ്രവർത്തിയെ സംബന്ധിച്ചും ജനങ്ങളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ചും എനിക്ക് നല്ലപോലെ ബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ പുറത്താണ് ഇത്രയും ധൈര്യ സമേതം വോട്ടപേക്ഷിക്കുക എന്ന പേരില്‍ നിങ്ങളെ അഭിമുഖീകരിക്കുന്നത്.’- അഭിപ്രായം വ്യക്തിപരമാണെന്നു വ്യക്തമാക്കിയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button