KeralaLatest NewsNews

അയ്യർപ്പാടിയിൽ എംഎൽഎയുടെ കാറിന് കുറുകെ കാട്ടാനക്കൂട്ടം, റോഡിൽ നിലയുറപ്പിച്ചത് ഒരു മണിക്കൂറിലധികം സമയം

കുട്ടിയാന ഉൾപ്പെടെ ഏഴോളം ആനകളാണ് റോഡിന് കുറുകയായി നിലയുറപ്പിച്ചിരിക്കുന്നത്

ചെന്നൈ: റോഡ് വളഞ്ഞ് വീണ്ടും കാട്ടാനക്കൂട്ടം. പൊള്ളാച്ചി റോഡിൽ അയ്യൻപാടിക്ക് സമീപമാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. തുടർന്ന് വാൽപ്പാറ എംഎൽഎ അമുൽ കന്തസ്വാമി അടക്കം നിരവധി പേർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. എംഎൽഎ വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്.

കുട്ടിയാന ഉൾപ്പെടെ ഏഴോളം ആനകളാണ് റോഡിന് കുറുകയായി നിലയുറപ്പിച്ചിരിക്കുന്നത്. തുടർന്ന് വനപാലകർ എത്തി കാട്ടാനക്കൂട്ടങ്ങളെ കാടിലേക്ക് തുരത്തുകയായിരുന്നു. ഇതോടെ, വാഹനഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. വനമേഖലയ്ക്ക് സമീപമുള്ള അയ്യർപ്പാടിക്ക് സമീപം ഇത്തരത്തിൽ കാട്ടാനകൾ എത്തുന്നത് പതിവ് കാഴ്ചയാണ്.

Also Read: ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി ആനി രാജയുടെ തെര‍ഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ: വിവാദം, പ്രതികരണവുമായി ആനി രാജ

ഇന്നലെ കോയമ്പത്തൂരിൽ കാട്ടാന ഇറങ്ങിയിരുന്നു. നഗരത്തെ ഒന്നടങ്കം വിറപ്പിച്ചാണ് കാട്ടാന പരാക്രമം നടത്തിയത്. ഇന്നലെ രാവിലെയോടെ കോയമ്പത്തൂർ പേരൂർ ഭാഗത്താണ് കാട്ടാന എത്തിയത്. തുടക്കത്തിൽ ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button