മലപ്പുറം: വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി അനീഷ് (38) ആണ് മരിച്ചത്. വിവാഹനിശ്ചയം നടക്കാനിരിക്കെ രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
വീടിന് സമീപത്തെ മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയിലാകും സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments