KeralaLatest NewsNews

ഹോളി: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

മാർച്ച് 26ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും

പാലക്കാട്: ഹോളി പ്രമാണിച്ച് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. കൊച്ചുവേളി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. മാർച്ച് 23, 30 എന്നീ തീയതികളിൽ വൈകിട്ട് 4:30-ന് ബെംഗളൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 7:40-ന് കൊച്ചുവേളിയിൽ എത്തിച്ചേരും. അതേസമയം, മാർച്ച് 24, 31 എന്നീ തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് രാത്രി 10:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 4:30-ന് ബെംഗളൂരുവിൽ എത്തിച്ചേരുന്നതാണ്.

മാർച്ച് 26ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. രാത്രി 11:55-ന് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 2:00 മണിയോടെ കണ്ണൂരിൽ എത്തിച്ചേരും. മാർച്ച് 20, 27 തീയതികളിലാണ് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. രാത്രി 8:00 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Also Read: ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ബാങ്കിംഗ് ആപ്പ് പ്രവർത്തനരഹിതമാകും; ഉപഭോക്തങ്ങൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button