Latest NewsKeralaNews

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കോടികളുടെ ലഹരിവേട്ട, നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സംഭവത്തിൽ ലോറി ഡ്രൈവറായ കനകരാജിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കോടികളുടെ ലഹരിവേട്ട. എക്സൈസ് ചെക്ക്പോസ്റ്റുകളിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയിലധികം വിലമതിക്കുന്ന നിരോധന പുകയില ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. പഞ്ചസാര ലോഡിന്റെ മറവിലാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചത്. 246 ചാക്കുകളിലായി 3600 കിലോഗ്രാം ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്.

സംഭവത്തിൽ ലോറി ഡ്രൈവറായ കനകരാജിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്നും പാലക്കാട്ടേക്ക് വിൽപ്പനയ്ക്കായി കടത്തുന്നതിനിടെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ നിതിൻ കെ.വി നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെയും തൊണ്ടിമുതലും ലഹരി കടത്താൻ ശ്രമിച്ച വാഹനവും സുൽത്താൻബത്തേരി പോലീസിന് കൈമാറിയിട്ടുണ്ട്.

Also Read: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാനിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button