KeralaLatest NewsNews

കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍

എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന പൊലീസിന്റെ ചോദ്യത്തിലായിരുന്നു നിതീഷ് വീണത്

ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍. പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും അമ്മയുടെയും സഹോദരിയുടെയും മൊഴികളിലെ വൈരുദ്ധ്യവുമാണ് അന്വേഷണത്തില്‍ വെല്ലുവിളിയാവുന്നത്. കൊല്ലപ്പെട്ട വിജയന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് വഴി ഒരുങ്ങിയത്.

Read Also: പതിവിന് വിപരീതം: വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വധുവിന്റെ വീഡിയോ വൈറൽ

വിഷ്ണു അറസ്റ്റില്‍ ആയ ദിവസം പുലര്‍ച്ചെ 3.30 ഓടെ വന്ന ഒരു ഫോണ്‍ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും, വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്‌ഐ എന്‍.ജെ സുനേഖും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും മഫ്തിയില്‍ കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വാടക വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

പിന്നീട് ഇവര്‍ റോഡിലിറങ്ങി സംസാരിക്കുമ്പോഴാണ് വീടിന് സമീപത്തുള്ള പറമ്പിലൂടെ നിതീഷ് വരുന്നത്. എവിടെ പോയതാണെന്ന ചോദ്യത്തിന് ഗിനി പന്നികളെ വളര്‍ത്തുന്നുണ്ടെന്നും അതിന് വെള്ളം കൊടുക്കാന്‍ പോയതാണെന്നും മറുപടി നല്‍കി. ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചാര്‍ജില്ലാതെ ഓഫ് ആയതാണെന്ന് നിതീഷ് പറഞ്ഞതില്‍ സംശയം തോന്നി ഫോണ്‍ ഓണാക്കി നോക്കിയപ്പോള്‍ അത് കള്ളമാണെന്ന് ബോധ്യമായി. പുലര്‍ച്ചെ എന്തിനാണ് വിഷ്ണുവിനെ വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ താന്‍ ഇന്നലെ രാത്രി 11ന് എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് ബസില്‍ വന്നതാണെന്നും പുലര്‍ച്ചെ കട്ടപ്പനയിലെത്തിയപ്പോള്‍ വീട്ടില്‍ പോകുന്നതിനായി കൂട്ടുകാരന്‍ വിഷ്ണുവിനെ വിളിച്ചതാണെന്നുമായിരുന്നു നിതീഷ് പറഞ്ഞത്.

പൊലീസിനെ വിശ്വസിപ്പിക്കാന്‍ എറണാകുളം – കട്ടപ്പന റൂട്ടില്‍ വന്ന ഒരു ബസ് ടിക്കറ്റും പോക്കറ്റില്‍ നിന്നും എടുത്തു കാണിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് അതീവ ജാഗ്രതയോടെ മറുപടി നല്‍കിയ നിതീഷിന്റെ ഫോണിലെ ഫോട്ടോകള്‍ പരിശോധിച്ചപ്പോള്‍ ഏലത്തിന്റെ പടങ്ങളായിരുന്നു ഉണ്ടായിരുന്നത്. എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന പൊലീസിന്റെ ചോദ്യത്തിലാണ് പ്രതി നിതീഷ് വലയില്‍ വീണത്. പിന്നീട് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരില്‍ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലില്‍ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button