KeralaLatest NewsNews

വിഷ്ണുവിന്റെ അമ്മയെ നിതീഷ് പല തവണ ബലാത്സംഗം ചെയ്തു, ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു പീഡനം

ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത്: പുറത്തുവരുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷ് വെളിപ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍. ഒപ്പമുള്ള സുഹൃത്ത് വിഷ്ണുവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് ഇയാള്‍ പറയുന്നത്. ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

Read Also: നടന്‍ ഗോവിന്ദ ശിവസേനയിലേക്ക്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നിതീഷിനെയും കൂട്ടു പ്രതി വിഷ്ണുവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്. 2

016 നു ശേഷം സുഹൃത്തിന്റെ അമ്മയെ പലതവണ ബലാത്സംഗം ചെയ്തതായി നിതീഷ് പോലീസിനോട് സമ്മതിച്ചു. സത്രീയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസെടുത്തത്. പൂജയുടെ ഭാഗമായി ഗന്ധര്‍വനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണിത് ചെയ്തത്. ഇതോടൊപ്പം കെട്ടിട നിര്‍മ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമന്റും മോഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

വര്‍ഷങ്ങളായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണ കേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രി സാധനങ്ങള്‍ പോലുള്ളവയാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ചാണിവര്‍ ജീവിച്ചിരുന്നത്.

വിജയന്റെ കുടുംബത്തില്‍ എത്തിയ നിതീഷ് എല്ലാവരെയും തന്റെ അടിമയാക്കി മാറ്റിയിരുന്നു. വീട്ടില്‍ ഗന്ധര്‍വന്‍ എത്തുന്നു വിശ്വസിപ്പിക്കാന്‍ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും ഇയാള്‍ നടത്താറുണ്ടായിരുന്നു. ഗന്ധര്‍വന്‍ വീട്ടിലേക്ക് കത്തെഴുതുമെന്ന് വരെ പറഞ്ഞ് വിശ്വിപ്പിച്ചു. ഇത്തരത്തില്‍ ഇയാള്‍ തന്നെ കത്തുകളെഴുതി പലഭാഗത്ത് വച്ച ശേഷം വീട്ടുകാരെ ഇത് കാണിക്കുമായിരുന്നു. മറ്റു പല തരത്തിലുള്ള കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂട്ടു പ്രതിയായ വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നിരവധി തവണ പോലീസ് കൗണ്‍സലിംഗ് നല്‍കി. ഇപ്പോഴും ഇത് തുടരുകയാണ്. വിഷ്ണുവിന്റെ പരിക്ക് ഭേദമായാല്‍ രണ്ടുപേരെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം.

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് സാഗര ജംഗ്ഷനില്‍ വിജയന്റെ സ്വന്തം വീട്ടില്‍ വച്ചാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നിതീഷ് എത്തുന്നത് വരെ അയല്‍ക്കാരും ബന്ധുക്കളുമായി നല്ല ബന്ധത്തിലായിരുന്നു വിജയന്റെ കുടുംബം. അയല്‍വാസികളൊക്കെ വീട്ടില്‍ വരികയും ചെയ്യുമായിരുന്നു. നല്ലപോലെ പഠിക്കുന്നയാളായിരുന്നു വിജയന്റെ മകള്‍. ഇടക്ക് കൈക്ക് വേദനയുണ്ടായി. പൂജകളും മറ്റും ചെയ്തിരുന്ന നിതീഷിനെ കണ്ടപ്പോള്‍ ആരോ കൂടോത്രം ചെയ്തതാണെന്നും ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെയാണ് വിജയന്റെ കുടുംബവുമായി നിതീഷ് ബന്ധം സ്ഥാപിക്കുന്നത്. വിജയനും കുടുംബാംഗങ്ങള്‍ക്കും പൂജകളിലും മറ്റും അമിതമായ വിശ്വാസമുണ്ടായിരുന്നു. ഇതിനിടെ നിതീഷില്‍ നിന്നും പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെ കുട്ടിയെ വീട്ടിനുളളിലാക്കി. മറ്റാരെങ്കിലും കണ്ടാല്‍ കണ്ണുകിട്ടുമെന്ന് പൂജാരി പറഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരോട് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് സ്ഥലം വിറ്റ് ഇവിടെ നിന്നും പോയത്.

വാടകയ്ക്ക് താമസിച്ച സ്ഥലത്തൊന്നും സ്ത്രീകളെ നിതീഷ് പുറത്തിറക്കാറില്ലായിരുന്നു. സംഭവം പുറത്തറിയുമെന്ന് ഭയന്നാണിതെന്നാണ് കരുതുന്നത്. കക്കാട്ടുകടയിലെ വീട്ടിലും ഇതായിരുന്നു അവസ്ഥ. ഇവിടെയും പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. നിതീഷിനെ ഭയന്നാണ് എല്ലാവരും കഴിഞ്ഞിരുന്നത്. അതിനാലാണ് രണ്ടു കൊലപാതകങ്ങളും പുറത്തറിയാതെ വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button