നിങ്ങൾക്ക് ഈ ശീലങ്ങളുണ്ടോ: ഉറക്കക്കുറവിന് കാരണമായേക്കാം

നുഷ്യന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യം വേണ്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങളും കുറയും. ഭക്ഷണക്രമങ്ങളും തെറ്റായ ജീവിത രീതിയുമെല്ലാം ഉറക്ക കുറവിന് കാരണമാകാറുണ്ട്. ഉറക്ക കുറവിന് പിന്നിലെ കാരണങ്ങളെന്തൊക്കെയാണെന്ന് നോക്കാം:

1 അനാരോഗ്യകരമായ ഭക്ഷണക്രമം

സംസ്‌കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഉറക്കത്തിന്റെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. എരിവുള്ള ഭക്ഷണങ്ങളും ഉറക്ക കുറിവിന് കാരണമായേക്കാം.

2. രാത്രിയുള്ള വ്യായാമം

രാത്രി വൈകിയുള്ള വ്യായാമങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കാൻ കാരണമാകും. അതിനാൽ, ഉറങ്ങുന്നതിന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് വ്യായാമം ചെയ്യണം.

3. അനാരോഗ്യകരമായ ഉറക്ക ശീലങ്ങൾ

ഉറക്കസമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് ഉറക്ക കുറവിന് കാരണമാകും.

4. സമ്മർദ്ദവും ഉത്കണ്ഠയും

വിട്ടുമാറാത്ത സമ്മർദ്ദവും ഉത്കണ്ഠയും ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് ശരീരത്തിന്റെ സ്‌ട്രെസ് പ്രതികരണ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് സ്‌ട്രെസ് ഹോർമോണുകളുടെ ഉയർച്ചയിലേക്ക് നയിക്കും. ഇത് ഉറക്കത്തെ കൂടുതൽ ബാധിക്കാനിടയാക്കും.

5. കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത്

ഉറക്കത്തിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുന്നത് ശാരീരികമായി അസ്വസ്ഥതയുണ്ടാക്കും. അതിനാൽ കിടക്കുന്നതിന് തൊട്ടുമുൻപ് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം.

6. ഉറക്ക തകരാറുകൾ

സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ, ലെഗ് സിൻഡ്രോം തുടങ്ങിയ വിവിധ ഉറക്ക തകരാറുകൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും.

7. കഫീനും മദ്യവും

കാപ്പി, ചായ, കോള, തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നതും ഉറക്കക്കുറവിന് കാരണമാകും. രാവിലെയോ അതിനു ശേഷമോ അമിതമായി കഫീൻ കഴിച്ചാൽ അവ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. മദ്യത്തിന്റെയോ പുകയില ഉൽപന്നങ്ങളുടെയോ അമിതമായ ഉപയോഗവും ഉറക്ക കുറവിന് കാരണമാകും.

Share
Leave a Comment