Latest NewsKeralaNews

കാണാതായ ഒമ്പതാം ക്ലാസുകാരി സല്‍മാ ബീഗത്തെ കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചില്ല

അജ്ഞാത ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. അസം സ്വദേശികളുടെ മകള്‍ സല്‍മ ബീഗത്തെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇതിനിടെ പെണ്‍കുട്ടി അമ്മയെ വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Read Also: ഹോട്ടലില്‍ വന്‍ ഭീകരാക്രമണം, മൂന്ന് മരണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഷബാബ്

വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയ കുട്ടി ബസില്‍ കയറി പോവുകയായിരുന്നുവെന്ന് അമ്മ രഹന ബീഗം പറഞ്ഞു. എന്നാല്‍ വൈകുന്നേരമായിട്ടും തിരികെ എത്താതായതോടെ രക്ഷിതാക്കള്‍ ആലുവ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഇല്ലെന്ന് അമ്മ പോലീസിനോട് പറഞ്ഞു.

പോയതിന് ശേഷം ഒരു പ്രാവശ്യം പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മകള്‍ വിളിച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഈ നമ്പര്‍ പോലീസിന് കൈമാറുകയും ചെയ്തു. അസം സ്വദേശിയായ ഒരു യുവാവ് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്താണെന്ന് അമ്മ പറഞ്ഞു. എന്നാല്‍ ഇയാളുടെ അടുത്തേക്ക് മകള്‍ പോയിട്ടില്ലെന്നും അമ്മ സ്ഥിരീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button