Latest NewsNewsIndia

യുഎഇയിൽ നിന്നെത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു, മുഴുവൻ യാത്രക്കാരും ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം

കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് ഇ.വൈ 045 എന്ന വിമാനത്തിൽ യാത്ര ചെയ്ത യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

അബുദാബി: യുഎഇയിൽ നിന്ന് ഇതിഹാദ് വിമാനത്തിൽ അയർലന്റിൽ എത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ, കനത്ത ജാഗ്രത നിർദ്ദേശമാണ് അയർലന്റ് ആരോഗ്യവിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിൽ നിന്ന് അയർലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര യുവാവിനാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതേ വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ ആളുകളും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെടണമെന്ന് ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചു. കൂടാതെ, ഇവർ ഹോം ഐസൊലേഷനിലേക്ക് മാറേണ്ടതാണ്.

കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് ഇ.വൈ 045 എന്ന വിമാനത്തിൽ യാത്ര ചെയ്ത യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഇതിഹാദ് എയർവെയ്സ് വ്യക്തമാക്കി. ഈ വിമാനത്തിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം നിർബന്ധമായും തേടേണ്ടതാണ്. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.

Also Read: പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള വിപണി ഒരുങ്ങുന്നു, ‘യൂണിറ്റി’ മാളിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button