സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപകമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ യജ്ഞവുമായി സർക്കാർ. ‘മിഷൻ ഇന്ദ്രധനുഷ്-5’ എന്ന പേര് നൽകിയിരിക്കുന്ന വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും. അഞ്ചാം പനി ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വാക്സിനേഷൻ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം, എല്ലാ ജില്ലകളിലും ക്യാമ്പ് സംഘടിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിനേഷൻ പൂർത്തിയാക്കുക. നാളെ രാവിലെ 10 മണി മുതൽ വാക്സിനേഷൻ നടപടികൾ ആരംഭിക്കും. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്കും, ഗർഭിണികൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് മിഷൻ ഇന്ദ്രധനുഷ്-5. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലപ്പുറത്ത് രണ്ട് കുട്ടികളാണ് അഞ്ചാം പനി ബാധിച്ചതിനെ തുടർന്ന് മരിച്ചത്. പനി ബാധിച്ച് മരിച്ച രണ്ട് കുട്ടികളും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അതിനാൽ, വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.
Post Your Comments