ന്യൂഡൽഹി: ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി 8 പേർ അറസ്റ്റിൽ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വിപണിയിൽ നാല് കോടി രൂപ വിലമതിക്കുന്ന വ്യാജ അർബുദമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഫർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ട രാജ്യാന്തര മരുന്നുമാഫിയ സംഘമാണ് ക്രൈം ബ്രാഞ്ചിന്റെ വലയിലായിരിക്കുന്നത്.
100 രൂപ ചെലവിൽ നിർമ്മിക്കുന്ന വ്യാജമരുന്ന്, പ്രമുഖ ബ്രാൻഡുകളുടെ മരുന്നുകുപ്പികളിൽ നിറച്ച് 3 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 7 രാജ്യാന്തര ബ്രാൻഡുകളുടെയും, 2 ഇന്ത്യൻ ബ്രാൻഡുകളുടെയും പേരുള്ള വ്യാജമരുന്നാണ് പിടിച്ചെടുത്തത്. മരുന്നുകൾക്കൊപ്പം നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും 20,000 അമേരിക്കൻ ഡോളറും, 2 കോടിയോളം ഇന്ത്യൻ രൂപയും പിടിച്ചെടുത്തു. ഇന്ത്യക്ക് പുറമേ, അമേരിക്കയിലും ചൈനയിലും മാഫിയ സംഘം മരുന്ന് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 7000-ത്തിലധികം ഡോസ് മരുന്നുകളാണ് വിറ്റഴിച്ചത്.
Also Read: ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം, സീതത്തോടിൽ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Post Your Comments