Latest NewsIndiaNews

അഹമ്മദ് നഗറിന്റെ പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍: എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരിലും മാറ്റം

മുംബൈ: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റത്തിന് ശേഷം മഹാരാഷ്ട്രയില്‍ വീണ്ടും സ്ഥലപ്പേരുകള്‍ മാറ്റി സംസ്ഥാന സര്‍ക്കാര്‍.അഹ്മദ്‌നഗറിന്റെ പേര് ‘അഹല്യ നഗര്‍’ എന്നാണ് പുനര്‍ നാമകരണം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റേ ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

Read Also: ഗ്രീഷ്മക്കെതിരെ മോശം കമന്റുമായി അമല ഷാജിയുടെ അമ്മ: വിവാദം, കമന്റ് ഡിലീറ്റ് ചെയ്ത് ബീന

18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത രാജ്ഞിയാണ് അഹല്യാഭായ് ഹോല്‍ക്കര്‍. അഹല്യ ഹോല്‍ക്കറുടെ 298-ാം ജന്മവാര്‍ഷികത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 2022 ജൂണില്‍ ഔറംഗബാദ് ജില്ലയെ ഛത്രപതി സംബാജിനഗറെന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്ത മുംബൈയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കറി റോഡ് സ്റ്റേഷന്‍ ലാല്‍ബാഗെന്നും സന്ദേര്‍സ്റ്റ് റോഡ് സ്റ്റേഷന്‍ ഡോഗ്രീ എന്നും മറൈന്‍ ലൈന്‍സ് മുംബാദേവിയെന്നും ഛാര്‍നി റോഡ് ഗിര്‍ഗാവോണ്‍ എന്നും കോട്ടണ്‍ ഗ്രീന്‍ കാലാചൗകിയെന്നും ഡോക്ക്യാര്‍ഡ് സ്റ്റേഷന്‍ മാസ്ഗാവോണ്‍ എന്നും കിങ്‌സ് സര്‍ക്കിള്‍ തിര്‍ത്തങ്കര്‍ പര്‍സ്വാനത് എന്നുമാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button