Latest NewsNewsIndia

ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു

ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട് വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് നിരോധിച്ചിരിക്കുന്നത്.

Read Also: ബംഗളൂരു കഫേ സ്‌ഫോടനം, പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി : എന്‍ഐഎയുടെ പിടിയിലായത് സബീര്‍ എന്ന യുവാവ്

ഈ നായ്ക്കളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. വളർത്തുമൃഗങ്ങളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യണമെന്നും നിർദേശമുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്ത് നൽകിയിരിക്കുന്നത്.

ഈ ഇനം നായകൾ മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്റെ നടപടി.

Read Also: ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിച്ച വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല: സ്ഥാപന ഉടമ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button