KeralaLatest NewsIndia

തിരുവനന്തപുരം– മം​ഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: യാത്രക്കാർ ശ്രദ്ധിക്കുക, സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതൽ മം​ഗളുരു വരെ. പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈനായാണ് തിരുവനന്തപുരം – മം​ഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നിർവഹിക്കുക.

ഉദ്ഘാടനത്തിനുശേഷം ഇന്നു രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല.

നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.

നിലവിൽ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. എട്ടു കോച്ചുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button